പയ്യാവൂർ: പയ്യാവൂർ പഞ്ചായത്ത് പരിധിക്കുള്ളിൽ 15 മുതൽ 65 വരെ വയസ് പ്രായമുള്ള കുട്ടികൾ, സ്ത്രീകൾ എന്നിവരുടെ വിളർച്ച പരിശോധിക്കുന്ന 'സീറോ അനീമിക് ഗ്രാമം' പദ്ധതിക്ക് തുടക്കം കുറിച്ചു. എണ്ണായിരം ആളുകളെ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്. പരിശോധന റിപ്പോർട്ട് പി.എച്ച്.സിയിൽ സൂക്ഷിക്കും. വിളർച്ച അനുഭവപ്പെടുന്ന സ്ത്രീകളിൽ മരുന്നു കഴിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ചുള്ള പഠനം ഇതുവഴി സാധ്യമാകും.ചന്ദനക്കാംപാറയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ഷീന ജോൺ, വാർഡ് മെമ്പർമാരായ രജനി സുന്ദരൻ, സിന്ധു ബെന്നി എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ധന്യ, ഹെൽത്ത് ഇൻസ്‌പെക്ടർ രതീഷ് എന്നിവർ ക്ലാസ് നയിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഈ പരിശോധന പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |