പയ്യാവൂർ ;ഛത്തീസ്ഗഢിലെ ദുഗിൽ കള്ള കേസിൽ കുടുക്കി സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സർക്കാരിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെയും കന്യാസ്ത്രീകളെ അടിയന്തരമായി മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും കെ.സി വൈ.എം ചെമ്പേരി ഫൊറോന സമിതിയുടെ നേതൃത്വത്തിൽ പൂപ്പറമ്പ് ടൗണിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി.
കെ.സി വൈ.എം തലശ്ശേരി അതിരൂപത ജനറൽ സെക്രട്ടറി അബിൻ വടക്കേകര ഉദ്ഘാടനം ചെയ്തു. കെ.സി വൈ.എം ചെമ്പേരി ഫൊറോന പ്രസിഡന്റ് ഡോൺ ഇലവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഫൊറോന ലേ ആനിമേറ്റർ ടെന്നി വേങ്ങത്താനം, മുൻ ഫൊറോന പ്രസിഡന്റ് അശ്വതി കുടിയിരുപ്പിൽ, ഫൊറോന ഭാരവാഹികളായ ഡെൽവിൻ മുതലക്കുഴിയിൽ , അഖിൽ മാന്തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |