പഴയങ്ങാടി:അപകടങ്ങൾ തുടർക്കഥയാകുന്ന പുതിയങ്ങാടി ചൂട്ടാട് അഴിമുഖം രാജ്മോഹൻ ഉണ്ണിത്താൻ എം.പി സന്ദർശിച്ചു. അഴിമുഖത്ത് നിർമ്മിക്കുന്ന പുലിമുട്ട് അശാസ്ത്രീയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളെ പ്രയാസത്തിലാക്കുന്ന രണ്ടാഴ്ചത്തേക്കുള്ള മത്സ്യബന്ധന നിരോധനം പിൻവലിക്കണമെന്ന് അദ്ദേഹം ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രണ്ടാഴ്ചത്തേക്ക് ഈ മേഖലയിലുള്ള വള്ളങ്ങൾക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |