മാഹി : പബ്ലിക്ക് സർവന്റ്സ് കോ.ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടത്തി.കോ ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാർ ആർ.കങ്ങേയൻ നിർവഹിച്ചു.സൊസൈറ്റി പ്രസിഡന്റ് പി.യതീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ സി എച്ച്.പ്രഭാകരൻ മാസ്റ്റർ,സി പി.ഹരീന്ദ്രൻ മാസ്റ്റർ, കെ.സി.പ്രശോഭൻ,എച്ച്.സത്യനാഥൻ എന്നിവർ ആശംസ അർപ്പിച്ചു. സൊസൈറ്റി ട്രഷറർ പി.പ്രവീൺ കുമാർ സ്വാഗതവും സൊസൈറ്റി മാനേജർ ഷർമേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |