ആലപ്പുഴ: ആലപ്പുഴ ചന്ദനക്കാവിന് കിഴക്കുവശമുള്ള അണ്ണാവി ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ പഴവീട് ഹൗസിംഗ് കോളനി വാർഡിൽ പ്ലാംപറമ്പ് രമേഷ് കുമാർ (63) ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ ക്ഷേത്രം തുറക്കുന്നതിനായി എത്തിയ ജീവനക്കാരനാണ് നിത്യവും ഉപയോഗിച്ചിരുന്ന നിലവിളക്കുകൾ മോഷണം പോയതായി കണ്ടെത്തിയത്. ഈ വിവരം
ആലപ്പുഴ സൗത്ത് എസ്.എച്ച്.ഒ വി.ഡി. റജിരാജിനെ അറിയിച്ചു. തുടർന്ന് സൗത്ത് എസ്.ഐ കണ്ണൻ എസ്. നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ക്ഷേത്രത്തിന് സമീപത്തുള്ള സി.സി.ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. മോഷണ വസ്തുക്കളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സി.പി.ഒമാരായ ടി.വി. ജോസഫ്, എൻ.പി. അഭിലാഷ്, സി.പി.ഒമാരായ വി.ജി. ബിജു, ജി. അരുൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |