കണ്ണൂർ: പെരളശേരിയിൽ വീടിന് മുന്നിലെ നടപ്പാതയിൽ സ്‌ഫോടകവസ്‌തു എറിഞ്ഞതായി പരാതി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആനന്ദനിലയത്തിൽ ശ്യാമളയുടെ വീടിന് മുന്നിലാണ് സ്‌ഫോടം ഉണ്ടായത്.
നാളെ പെരളശേരിയിൽ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടക്കുന്നുണ്ട്. ഒരു കടമുറിയിലാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിന്റെ ഉടമയാണ് ശ്യാമള. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. എറിഞ്ഞത് ബോംബ് ആണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. സിപിഎം പ്രവർത്തകരാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ ചക്കരയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |