കൊച്ചി: വധശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയെ കൊച്ചി സിറ്റി പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. ഉദയംപേരൂർ നടക്കാവ് പത്താംമൈൽ പോളക്കുളം വീട്ടിൽ തങ്കച്ചനെയാണ് (46) ആറ് മാസത്തേക്ക് നാടുകടത്തിയത്. ഈ കാലയളവിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ പ്രവേശിച്ച് അറസ്റ്റിലായാൽ 3 കൊല്ലം വരെ തടവ് ലഭിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |