കാഞ്ഞങ്ങാട്: ട്രോമാകെയർ സൊസൈറ്റി കാസർകോട്, വേലാശ്വരം ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വേലാശ്വരം വിശ്വഭാരതി ക്ലബ്ബിൽ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു. പ്രഥമ ശുശ്രൂഷ ,റോഡ് സേഫ്റ്റി എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. ഡിവൈ.എസ്.പി സി കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ട്രാക്ക് സെക്രട്ടറി വി.വേണുഗോപാലൻ, വടകര ആർ.ടി.ഒ പി.രാജേഷ്, എ.കെ.വേണുഗോപാലൻ എന്നിവർ ക്ലാസുകൾ നയിച്ചു. എ.ഗംഗാധരൻ, എം.കെ.രവീന്ദ്രൻ , പി.കൃഷ്ണൻ, ടി.പി.ജ്യോതിഷ്, കെ.വി.കുമാരൻ എന്നിവർ സംസാരിച്ചു. ടി.ഗോവിന്ദൻ സ്വാഗതവും വി.ഷനിൽ കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |