തളിപ്പറമ്പ്: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളന ലോഗോ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ പ്രകാശനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. ദാമോദരൻ, സി. അശോക് കുമാർ, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി മഹേഷ്, ജില്ലാ സെക്രട്ടറി കെ.സി സുനിൽ, പ്രസിഡന്റ് കെ. പ്രകാശൻ, സംസ്ഥാന കമ്മിറ്റിയംഗം കെ. രഞ്ജിത്ത്, ഡോ. കെ.വി ദീപേഷ്, ഇ.കെ രമേശൻ, കെ.പി റിജു, കെ.കെ സജ്ന, പി.പി കാവ്യ, ഒ.വി പുരുഷോത്തമൻ, കെ. ബിജേഷ്, പി. രഞ്ജിത് കുമാർ എന്നിവർ പ്രസംഗിച്ചു. ടാഗോർ ഗവൺമെന്റ് വി.എച്ച്.എസ്.എസിലെ ചിത്രകലാദ്ധ്യാപകനായ പി. ബ്രിജേഷാണ് ലോഗോ രൂപകൽപ്പന ചെയ്തത്. ജനുവരി 10, 11 തീയതികളിൽ തളിപ്പറമ്പിൽ കെ.കെ.എൻ പരിയാരം സ്മാരക ഹാളിലാണ് സമ്മേളനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |