
കാഞ്ഞങ്ങാട് : സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കലാ കിരീടം നേടിയ ചെർക്കള മാർത്തോമ ബധിര വിദ്യാലയത്തിലെ പ്രതിഭകളെ അനുമോദിച്ചു. അനുമോദന സമ്മേളനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ടി.വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ മാത്യു ബേബി അദ്ധ്യക്ഷത വഹിച്ചു വിജയൻ മേലത്ത് മുഖ്യാതിഥി ആയി.വിജയികളായ കുട്ടികൾക്ക് മോമെന്റൊയും ക്യാഷ് പ്രൈസും നൽകി.പി.ടി.എ പ്രസിഡന്റ് എൻ.ജെ.ബിൻസി , അബ്ദുള്ള കുഞ്ഞി,ടി.ബെൻസി , യമുന ജി.ഉത്തമൻ, റൂബി ആന്റണി,സി.ബിജുമോൻ എന്നിവർ സംസാരിച്ചു. പരിശീലകരായ ഉദയൻ കുണ്ടംകുഴി, ബാബു പിലിക്കോട്, അഖിലേഷ് പൈക്ക, നിത്യ നാരായണൻ, മഹേഷ്, ബിന്ദു എന്നിവരെയും ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.ടി.ജോഷിമോൻ സ്വാഗതവും പ്രധാനാദ്ധ്യാപിക എസ്.ഷീല നന്ദിയും പറഞ്ഞു.. മാർത്തോമ സ്കൂളിന് കിരീടം നേടികൊടുത്ത കലാപ്രതിഭകളെ ചെർക്കളത്തിൽ നിന്നും വാദ്യഹോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |