
കണ്ണൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നിർദ്ധനകുടുംബത്തിനു നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറലും ഗൃഹോപകരണ കൈമാറ്റവും 12ന് രാവിലെ പത്തരക്ക് മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട് ചെപ്പനകൊഴുമ്മലിൽ നടക്കും. കെ. എസ്. എസ്. പി. യു. ജില്ലാ പ്രസിഡന്റ് ടി.ശിവദാസന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി കെ. കരുണാകരൻ ഗുണഭോക്താവിന് താക്കോൽ കൈമാറും.ജില്ലാ സെക്രട്ടറി വി.പി.കിരൺ റിപ്പോർട്ട് അവതരിപ്പിക്കും. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രമണി ഗൃഹോപകരണങ്ങളും മലപ്പട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ചന്ദ്രൻ ഫർണിച്ചറുകളും നൽകും. കെ.എസ്.എസ്.പി.യു. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി.വി.പത്മനാഭൻ കോൺടാക്ടറെയും കെ.ടി.കത്രികുട്ടി നിർമ്മാണത്തിനു മേൽനോട്ടം വഹിച്ച പി.പി.ബാലകൃഷ്ണനെയും ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |