
കണ്ണൂർ: കൊട്ടിക്കാലാശം ആവേശകരമാക്കി മുന്നണികൾ.റോഡ് ഷോകൾ, ബൈക്ക് റാലികൾ എന്നിങ്ങനെ നഗര,ഗ്രാമ വ്യത്യാസമില്ലാതെ കൊട്ടിക്കലാശം മുന്നണി കൾ ആഘോഷമാക്കി സംഘർഷം ഒഴിവാക്കാൻ പൊലീസിനെ വിവിധ സ്ഥലങ്ങളിൽ നിയോഗിച്ചിരുന്നു .തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ടായി . കണ്ണൂരിൽ എൽ.ഡി. എഫ് തിരഞ്ഞെടുപ്പ് പ്രചാരണ സമാപനം കാൾടെക്സിൽ നിന്നാരംഭിച്ചു. ചെങ്കൊടിയുമായി പ്രവർത്തകർ നൃത്തചുവടുകളോടെ നഗരം ഇളക്കിമറിച്ചു.
എ.ൽഡി.എഫ് നേതാക്കളും പ്രവർത്തകരും 14 ഡിവിഷനുകളിലെ സ്ഥാനാർകളും പ്രകടനത്തിൽ അണിചേർന്നു. യുവാക്കൾ ഇരുചക്രവാഹനങ്ങളിൽ സ്ഥാനാർഥികളുടെ ചിഹ്നങ്ങളും കൊടികളുമേന്തി പ്രകടത്തിനൊപ്പം ചേർന്നു. എ ൽ. ഡി. എഫ് മുന്നോട്ടുവച്ച 2097 കോടിയുടെ കർമപദ്ധതികളും ഇതിന്റ ദൃശ്യവിഷ്‌കാരവും പ്രകടനത്തിനിടയിലൂടെ നീങ്ങിയ വാഹനത്തിലെ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. സമാപന കേന്ദ്രമായ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലേക്ക് പ്രകടനം എത്തിയപ്പോൾ പ്രവർത്തകർ ആവേശത്തോടെ വരവേറ്റു .
സമാപനത്തിന്റെ അവസാന നിമിഷങ്ങളിൽ സി.പി.എം ജില്ലാ സെക്രട്ടറി നഗരവികസനത്തെക്കുറിച്ചുള്ള എ.ൽഡി.എഫ് കാഴ്ചപ്പാടുകൾ ഒന്നുകൂടി ജനസമക്ഷം അവതരിപ്പിച്ച് വോട്ടഭ്യർത്ഥിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപള്ളി, എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ.ചന്ദ്രൻ, മുതിർന്ന നേതാവ് കെ.പി.സഹദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.പ്രകാശൻ, സി പി.ഐ ജില്ലാ സെക്രട്ടറി സി പി.സന്തോഷ് കുമാർ, എൽ.ഡി.എഫ് നേതാക്കളായ കെ.പി.പ്രശാന്ത്, എം.പി.മരുളി,കെ.കെ.ജയപ്രകാശ് എന്നിവരും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.
യു.ഡി.എഫ് പ്രചരണ സമാപനത്തിന് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തത് പ്രവർത്തകർക്ക് ആവേശം പകർന്നു. ഡി.സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി. പ്രവർത്തകരും നേതാക്കളും ഒരുമിച്ച് ചുവടു വെച്ചും പതാക ഉയർത്തി കാട്ടിയും കൊട്ടിക്കലാശം ഉത്സവമാക്കി.
ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് മുനീശ്വരൻ കോവിൽ പരിസരത്തു തിരഞ്ഞെടുപ്പ് റാലി നടന്നു.തിരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട സി പി.എമ്മും കോൺഗ്രസ്സും തികഞ്ഞ ഗതികേടിലാണെന്നും ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും പിന്നാലെ ഓടി എങ്ങനെയെങ്കിലും വിജയിക്കാനുള്ള ശ്രമത്തിലാണെന്നും ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ .കെ .വിനോദ് കുമാർ പറഞ്ഞു. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി, സി.രഘുനാഥ്, എ.ദാമോദരൻ, പി.കെ.വേലായുധൻ,പി.ബിനിൽ ,എസ്.വിജയ്, ഷമീർ ബാബു, കോർപ്പറേഷൻ ഡിവിഷൻ സ്ഥാനാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |