
കാസർകോട്:ജില്ലയിൽ മധൂർ, കാറഡുക്ക, ബെള്ളൂർ, കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്തുകളിൽ ബി.ജെ.പി പ്രസിഡന്റുമാർ ഭരിക്കും. തുടർച്ചയായി 45 വർഷം ബി.ജെ.പി ഭരിച്ചുവരുന്ന മധൂർ പഞ്ചായത്തിൽ സുജ്ഞാനി ഷാൻബോഗ് പ്രസിഡന്റും ഭാനുപ്രകാൻ വൈസ് പ്രസിഡന്റായും യു.ഡി.എഫിന്റെ ഒൻപതിനെതിരെ പതിനഞ്ച് വോട്ടുനേടിയാണ് ഇരുവരും ജയിച്ചത്.
കാറഡുക്ക പഞ്ചായത്തിൽ കഴിഞ്ഞ ഭരണ സമിതിയിൽ വൈസ് പ്രസിഡന്റായിരുന്ന എം.ജനനി പ്രസിഡന്റായും ദാമോദര വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിക്ക് എട്ടും യു.ഡി.എഫിന് 5 വോട്ടും ലഭിച്ചു. മൂന്ന് സീറ്റുള്ള എൽ.ഡി.എഫ് വിട്ട് നിന്നു. കുമ്പഡാജെയിൽ ഏഴുവോട്ട് നേടി എം.യശോദ പ്രസിഡന്റായും രവീന്ദ്രറായ് ഗോസാഡ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ആറു വോട്ടുകളാണ് ലഭിച്ചത്. ഇവിടെ സി.പി.എമ്മിലെ ഒരംഗം വിട്ട് നിന്നു. ബെള്ളൂർ പഞ്ചായത്തിൽ ആറ് അംഗങ്ങളുള്ള ബി.ജെ.പി രണ്ട് സ്വാതന്ത്രൻമാരുടെ പിന്തുണയോടെയാണ് ഭരണത്തിലെത്തിയത്. പ്രസിഡന്റായി എ.മാലിനിയും വൈസ് പ്രസിഡന്റായി സി.വി.പുരുഷോത്തമയും ചുമതലയേറ്റു. എൽ.ഡി.എഫിലെ ചൈത്രയ്ക്കെതിരെയാണ് മാലിനിയുടെ വിജയം. പുരുഷോത്തമനെതിരെ യു.ഡി.എഫിലെ സിദ്ദീഖും മത്സരിച്ചു.
ബദിയടുക്കയിൽ നറുക്കെടുപ്പ്
യു.ഡി.എഫുമായി പത്തുവീതം അംഗങ്ങളുമായി തുല്യതയിൽ നിന്ന ബദിയടുക്കയിൽ നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പിയിലെ ഡി.ശങ്കരയുടെ ജയം.ബിജെപി ജില്ലാ സെക്രട്ടറികെ.എം.അശ്വിനിയാണ് വൈസ് പ്രസിഡന്റ്. ഒരു സീറ്റുള്ള എൽ.ഡി.എഫ് വിട്ടുനിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |