SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

അക്ഷരവണ്ടി പര്യടനം

Increase Font Size Decrease Font Size Print Page
bus

ഏങ്ങണ്ടിയൂർ: ഓടാത്ത കെ.എസ്.ആർ.ടിസി ബസിൽ സ്മാർട്ട് ക്ലാസ് റൂമും തിയേറ്ററും ഉൾപ്പെടുത്തിയ അക്ഷരവണ്ടിയുടെയും പുതിയ സ്കൂൾ കവാടം സമർപ്പണത്തിന്റെയും 116ാം വാർഷികത്തിന്റെയും ഉദ്ഘാടനം ഇന്ന് അഞ്ചിന് എൻ.കെ.അക്ബർ എം.എൽ.എ നിർവഹിക്കും. ഇതിനു മുന്നോടിയായി സ്‌കൂൾ വികസനത്തിന്റെയും പൊതുവിദ്യാഭ്യാസത്തിന്റെയു സന്ദേശവുമായി കെ.എസ്.ആർ.ടി.സി ബസിൽ പ്രചാരണയാത്ര സംഘടിപ്പിച്ചു. അക്ഷരയാത്ര സ്‌കൂളിനു മുന്നിൽ ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സേവ്യർ പുലിക്കോട്ടിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇർഷാദ് കെ.ചേറ്റുവ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷമീറ ഷബീർ, പഞ്ചായത്ത് അംഗങ്ങളായ ആർ.എ.സൈഫുള്ള, നൗഷാദ് കൊട്ടിലിങ്ങൽ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, THRISSUR, VANDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY