SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.02 AM IST

വിദ്യാർത്ഥികൾ ഭീമ ഹർജി നൽകും

radhakrishnan
പ്രവേശന നടപടികൾ പുനരാരംഭിക്കണമെന്നാശ്യപ്പെട്ടു കൊണ്ടുള്ള ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം കെ.എൻ രാധാകൃഷ്ണൻ നിർവ്വഹിക്കുന്നു

തളിപ്പറമ്പ്: ഒന്നാം വർഷ ഡിഗ്രി, പിജി പ്രവേശന നടപടികൾ നിറുത്തിവച്ച കണ്ണൂർ സർവ്വകലാശാല നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാരലൽ കോളേജ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു ലക്ഷം വിദ്യാർത്ഥികൾ ഒപ്പിട്ട ഭീമ ഹർജി നൽകും. കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും പ്രവേശന നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ ഗവർണ്ണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുന്നതെന്ന് കണ്ണൂർ, കാസർഗോഡ്, വയനാട് ഏരിയ കമ്മറ്റി ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ പറഞ്ഞു. തളിപ്പറമ്പ് നാഷണൽ കോളേജിൽ നടന്ന ചടങ്ങിൽ പി.കെ.ബി ജോയ്, എൻ.വി പ്രസാദ്, ടി.കെ വിജയൻ, സി. രഘു,​ കെ.വി. സുരേഷ്, പി. പ്രദീപൻ, എ.റിസാന, പി. നിഹാല, കെ. ജാസ്മിന, ഇസ്സത്ത് ജഹാൻ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HARJI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.