പള്ളിക്കര: തദ്ദേശ സ്വയംഭരണ വകുപ്പും ഹരിത കേരള മിഷനും ചേർന്ന് നടത്തിയ ഹരിത സ്ഥാപന വിലയിരുത്തലിൽ പള്ളിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ, പരിസര ശുചിത്വം, ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ഹരിത ചട്ട പാലനം, പച്ചത്തുരുത്ത് നിർമ്മാണം എന്നിവ കണക്കിലെടുത്താണ് വിദ്യാലയത്തെ ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രഥമാദ്ധ്യാപകൻ കെ.വി. സുരേഷ് സ്വാഗതം പറഞ്ഞു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി സാക്ഷ്യപത്രം കൈമാറി. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ. ബാലചന്ദ്രൻ, സീനിയർ അസിസ്റ്റന്റ് കെ.വി ഷൈന എന്നിവർ സംസാരിച്ചു. ഹരിത പ്രോട്ടോക്കോൾ നോഡൽ ആഫീസർ എൻ.വി ലിജി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |