
അടൂർ : പരാതി അന്വേഷിക്കാനെത്തിയ അടൂർ പൊലീസ് സബ് ഇൻസ്‌പെക്ടറെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ പിടികൂടി. ആനന്ദപ്പള്ളി താമരശ്ശേരി വടക്കേതിൽ വീട്ടിൽ നജീബ് എം.ടി (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 12ന് അയൽവാസിയായ വയോധികയുടെ വീട്ടിലെത്തി ഇയാൾ വഴക്കുണ്ടാക്കി. വിവരമറിഞ്ഞ് ഇയാളുടെവീട്ടിലെത്തിയ ഇൻസ്‌പെക്ടറെ അസഭ്യം വിളിച്ച് കൈയേറ്റം ചെയ്യുകയായിരുന്നു. പിന്നീട് ഒളിവിൽപ്പോയി . ഇൻസ്‌പെക്ടർ അനീഷ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജയ്മോൻ, എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒ ശ്യാം , സി.പി.ഒ മാരായ അർജുൻ,സനൽ, ആതിര,ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് . 2008 ൽ അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത നരഹത്യാക്കേസിലും പ്രതിയാണ് . കോടതിയിൽ ഹാജരാക്കി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |