തൃക്കരിപ്പൂർ: കോൺഗ്രസ് നേതാവ് ടി.വി ഭരതന്റെ ചരമവാർഷികദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. പ്രിയദർശിനി മന്ദിരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എം. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി ദിനേശൻ, കെ. പദ്മനാഭൻ, മണ്ഡലം വൈസ് പ്രസിഡന്റ് അജിത്ത് തൈക്കീൽ, എം.പി രാജേഷ്, പ്രമീഷ് തച്ചൻ എന്നിവർ പ്രസംഗിച്ചു. പ്രസാദ് ഒളവറ, കെ.എൻ.സി. ഇബ്രാഹിം, എ.വി പ്രഭാകരൻ, മനോഹരൻ ഈയ്യക്കാട്, രവി പറമ്പൻ, ടി.വി ആനന്ദകൃഷ്ണൻ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. ടി.വി സുനിൽ കുമാർ സ്വാഗതവും കെ.വി കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |