പെരിയ: ജനുവരി 19, 20, ഫെബ്രുവരി 16 തീയതികളിൽ നടക്കുന്ന പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രം തിരുവോണ മഹോത്സവത്തിന്റെയും പ്രതിഷ്ഠാദിന ആഘോഷത്തിന്റെയും വിജയത്തിനായി നിധിശേഖരണം തുടങ്ങി. ബി. ഗംഗാധരൻ ഉദ്ഘാടനം നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ എ.വി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷനായി. പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർ എം.വി. നാരായണൻ, വി. കൃഷ്ണൻ, അരയാക്കിയിൽ എ. കൃഷ്ണൻ, കെ. കേളു, ട്രസ്റ്റി ബോർഡ് മെമ്പർമാരായ കെ. രതീഷ്, കെ. ബാബു, പി. സുജാത, കെ. ശ്രീജ, വി.കെ ബീന എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ എ.വി. നാരായണൻ സ്വാഗതം പറഞ്ഞു. ക്ഷേത്രത്തിൽ എത്തിച്ചേർന്ന നിരവധി ഭക്തജനങ്ങൾ ഉത്സവ ആഘോഷങ്ങളുടെ വിജയത്തിനായുള്ള നിധി ശേഖരണത്തിലേക്ക് സംഭാവനകൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |