കാഞ്ഞങ്ങാട്: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാറ്റാടിയിൽ സംഘടിച്ച യുവജന സംഗമം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളിൽ നിന്നും മത്സരിക്കുന്നവരെ ഹാരാർപ്പണം നടത്തിസ്വീകരിച്ചു. എ.ഐ.എസ്.എഫ് നേതാവ് ജിനു ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷൻ സ്ഥാനാർത്ഥി കെ. സബീഷ്, പെരിയ ഡിവിഷൻ സ്ഥാനാർത്ഥി കെ.കെ സോയ, ബ്ലോക്ക് പഞ്ചായത്ത് മടിയൻ ഡിവിഷൻ സ്ഥാനാർത്ഥി പി.കെ മഞ്ജിഷ, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥി വി.വി തുളസി, ശിവജി വെള്ളിക്കോത്ത്, ഹരിത നാലപ്പാടം, എം.വി. രാഘവൻ സംസാരിച്ചു. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |