പത്തനാപുരം: ഭർത്താവുമായി പിണങ്ങി മാതാപിതാക്കളോടൊപ്പം താമസിച്ചുവന്ന യുവതിയുടെ വീട്ടിലെത്തി മർദ്ദിച്ച ഭർത്താവ് റിമാൻഡിൽ. കുണ്ടയം വെള്ളാറമൺ ചരുവിള വീട്ടിൽ അജേഷിനെയാണ് (32) പൊലീസ് പിടികൂടിയത്.
ബുധനാഴ്ച ഉച്ചയോടെ ഭാര്യവീട്ടിലെത്തിയ ഇയാൾ അക്രമം അഴിച്ചുവിടുകയായിരുന്നു. തല ഭിത്തിയിൽ ഇടിപ്പിച്ച് പരിക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പത്തനാപുരം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിൽ പ്രതിയെ ഉടനടി പിടികൂടി. ഇയാളുടെ ശല്യം സഹിക്കാൻ വയ്യാതെയാണ് യുവതി മാതാപിതാക്കളോടൊപ്പം പോയത്. ഇൻസ്പെക്ടർ ജയകൃഷ്ണൻ, എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ സുമിത്ത്, രാജേഷ്, ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |