കൊല്ലം: ക്രൈസ്തവ പുരോഹിതരെ നികൃഷ്ട ജീവിയെന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രിയെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ പോയി ക്രൈസ്തവ പുരോഹിതന്മാരെ കണ്ട് ആശംസകൾ അറിയിച്ച് മധുരം നൽകിയപ്പോൾ ബി.ജെ.പിക്കാരെ കുറ്റക്കാരായി ചിത്രീകരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
24ന് എറണാകുളത്ത് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി യുവാക്കളുമായി സംവദിക്കുന്ന യുവം 2023 പരിപാടിയിൽ ജില്ലയിൽ നിന്ന് പതിനായിരം യുവാക്കളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷനായി. ദക്ഷിണ മേഖല സംഘടനാ സെക്രട്ടറി കൂവൈ സുരേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത്, ജില്ലാ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |