കൊല്ലം: ബൈപ്പാസിലെ പുതിയ പാലങ്ങളുടെ കൈവരികളിലേക്ക് ഉയർന്നഭാഗങ്ങളിൽ നിന്ന് ചെളി ഒഴുകിയെത്തി അടിയുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
മങ്ങാട്, നീരാവിൽ പാലങ്ങളിലാണ് ഇരുചക്ര വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നത്. വേനൽമഴ തുടങ്ങിയതോടെ ചെളി അടിയുകയായിരുന്നു. ബൈക്ക് യാത്രക്കാരുടെ കാഴ്ചയിൽപ്പെടാത്തടാത്ത ചെളിക്കൂനകളിൽ തട്ടി മറിഞ്ഞാണ് പലപ്പോഴും അപകടം സംഭവിക്കുന്നത്. ചെളിക്കുനകൾ പൊടുന്നനെ കാണുന്നവർ വാഹനം വെട്ടിക്കുമ്പോൾ നിയന്ത്രണം വിട്ടു മറിയുന്നതും പതിവാണ്. പാലത്തിന്റെ തുടർ പരിപാലന കരാർ കാലാവധി അവസാനിച്ചതിനാൽ, ചെളി അടിഞ്ഞു കൂടുന്നത് നീക്കാൻ തങ്ങൾ ബാദ്ധ്യസ്ഥരല്ലെന്ന് നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ടവർ പറയുന്നു. 2019 ജനുവരി 15 ന് ഗതാഗതത്തിന് തുറന്നു കൊടുത്ത പാലങ്ങളുടെ പരിപാലന കരാർ നാല് വർഷത്തേക്കായിരുന്നു. കഴിഞ്ഞ ജനുവരി 15 ഓടെ കാലാവധി അവസാനിച്ചു. പ്രശ്നത്തിന് അടിയന്തിര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |