കൊല്ലം: വന്ദേഭാരതിന്റെ വേഗക്കുതിപ്പിന് വഴിമുടക്കിയ കൊല്ലം ജില്ലയിലെ ചെറുതും വലുതുമായ 60 ഒാളം വളവുകൾ നിവരും. തിരുവനന്തപുരം - മംഗലാപുരം പാതയിലെ ചെറുതും വലുതുമായ വളവുകൾ നിവർത്തുന്ന പദ്ധതിയുടെ ഭാഗമായാകും കൊല്ലത്തെയും വളവുകൾ നിവർത്തുക. റെയിൽവേ പാളത്തിന്റെ വളവുകളുള്ള ഇടങ്ങളിൽ പാളം നിവരുമ്പോൾ (കർവ് ഷിഫ്ടിംഗ്) ഭൂമി ഏറ്റെടുക്കേണ്ടതായി വരും. എത്രമാത്രം കർവ് ഷിഫ്ടിംഗ് വേണമെന്നും അതിന് എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും കണക്കാക്കുകയാണ് പ്രാരംഭ നടപടിയുടെ ഭാഗമായി ഇപ്പോൾ ചെയ്യുന്നത്. ഇതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കാൽ കഴിയൂ. വളവുകൾ പരമാവധി നിവർത്തുകയാണ് റെയിൽവേയുടെ ലക്ഷ്യം.
തിരുവനന്തപുരത്തുനിന്ന് വരുമ്പോൾ ഇടവ മുതൽ പരവൂർ വരെയുള്ള ഏഴ് കിലോമീറ്ററിൽ ചെറുതും വലുതുമായ ഏഴ് വളവുകൾ, പെരുമൺ പാലത്തിന്റെ തെക്കും വടക്കുമുള്ള വളവുകൾ, മെെനാഗപ്പള്ളി കല്ലുകടവിലുള്ള വളവ്
ശാസ്താംകോട്ട, കരുനാഗപ്പള്ളി ഭാഗത്തെ ചെറിയ വളവുകളിലാണ് പ്രധാനമായും 90 കിലോമീറ്റർ വേഗതയിലും താഴെ സഞ്ചരിക്കുന്നത്. വളവുകൾ നിവർത്തി 90 കിലോമീറ്റർ വേഗതയിൽ കൂടുതൽ ഓടിക്കുകയാണ് ലക്ഷ്യം.
'റ" വളവിന് പരിഹാരമില്ല
കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് കയറുന്ന ഭാഗത്തെ 'റ' ആകൃതിയിലുള്ള വളവ് മറ്റ് വളവുകളെ പോലെ നിവർത്താനാകില്ലെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ഇവിടെ പുനർനിർമ്മാണം സാദ്ധ്യമാകില്ലെന്നതാണ് കാരണം. എട്ട് ഡിഗ്രിയോളം വളവുള്ള ഇവിടെ മുമ്പ് പരമാവധി 15 കിലോമീറ്റർ വേഗത്തിൽ മാത്രമായിരുന്നു ട്രെയിൻ സംഞ്ചരിച്ചിരുന്നത്. എന്നാൽ ഇപ്പോളിത് 30 കിലോമീറ്ററായി വർദ്ധിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |