ഓച്ചിറ: ലയൺസ് ക്ലബ് ഓച്ചിറ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ സഹകരണത്തോടെ ആലപ്പാട്ട് സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ് നടത്തി. ശ്രായിക്കാട് ഗവ.എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എ. രവീന്ദ്രനാഥൻ പിള്ള അദ്ധ്യക്ഷനായി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് മുഖ്യപ്രഭാഷണവും ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ അഡ്വൈസർ ഡോ.രവികുമാർ കല്യാണിശേരിൽ ആമുഖ പ്രഭാഷണവും നടത്തി. ഡോ.പി.ആർ.ജി.പിള്ള, വി.സദാശിവൻ,ക്ലബ് സെക്രട്ടറി സിന്ധു കല്യാണിശേരിൽ, ട്രഷറർ എ.ജി. രാജൻപിള്ള, ഗ്രാമപഞ്ചായത്തംഗം മായാ അഭിലാഷ്, സി.ചന്ദ്രാനന്ദൻ,
ഡോ.പി.വി.മജീദ്, കെ.കൈലാസ് നാഥ്, കെ.ജി.വിശ്വനാഥൻ, മെഹർഖാൻ ചേന്നല്ലൂർ, ബിമൽ ഡാനി, വിശ്വംഭരൻ, ലിവിനാഥ് സാരംഗ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ.ജി.എസ്.ഗോപിക, ഡോ.രഞ്ജു സി.കുഞ്ഞുമോൻ, എസ്.മിനിമോൾ, ഹരികുമാർ, വീണ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |