കൊല്ലം: കശുഅണ്ടി തൊഴിലാളികൾ സംരക്ഷിക്കുവരെ സഹായിക്കുന്നവരാണെന്ന് കേരള കാഷ്യു ഡെവലെപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു. കാഷ്യു കോർപ്പറേഷൻ ഫാക്ടറികളിൽ ചേർന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ യാഥാർത്ഥ്യങ്ങൾ മറച്ച് വച്ച് നിരന്തരമായി അപവാദ പ്രചരണങ്ങൾ കശുഅണ്ടി മേഖലയിൽ നടത്തുകയാണ്. യു.ഡി.എഫ് ഭരണകാലത്ത് പൊതുമേഖലാ കശുഅണ്ടി ഫാക്ടറികളുടെ സ്ഥിതി എന്തായിരുന്നുവെന്ന് മനസിലാക്കണം. എൽ.ഡിഎഫ് അധികാരത്തിൽ വന്ന് 90 ദിവസത്തിനകം അടഞ്ഞുകിടന്ന ഫാക്ടറകൾ തുറന്ന് പ്രവർത്തിച്ചെന്നും മുഴുവൻ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി നൽകുകയും 23 ശതമാനം ശമ്പള വർദ്ധനവ് നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ യോഗങ്ങളിൽ കെ.ബാബുപണിക്കർ (സി.ഐ.ടി.യു), പ്രൊഫ.അലക്സാണ്ടർ കോശി (എ.ഐ.ടി.യു.സി) എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |