കൊല്ലം: കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനം 22 മുതൽ 24 വരെ കോഴിക്കോട്ട് നടക്കും. ഇതിനു മുന്നോടിയായി പതാക ദിനാചരണം നടന്നു. കൊല്ലം ജില്ലയിൽ സിവിൽ സ്റ്റേഷൻ ഏരിയ കേന്ദ്രത്തിൽ ഏരിയ പ്രസിഡന്റ് എം.എം.നാസറുദീൻ പതാകഉയർത്തി. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി.ഗാഥ, ജില്ലാ പ്രസിഡന്റ് ബി. സുജിത്ത്, വൈസ് പ്രസിഡന്റുമാരായ എം.എസ്.ബിജു, പി. മിനിമോൾ, ജോ.സെക്രട്ടറിമാരായ എസ്. ഷാഹിർ, ഖുശി ഗോപിനാഥ്, ജില്ലാ ട്രഷറർ ആർ.രമ്യാമോഹൻ, ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.ആർ. സോണി എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റുമാരായ എസ്.ഷാമിന, ഐ.അൻസർ, പി.എസ്. രാജേഷ്, എച്ച്.എൽ. അരുൺകുമാർ, എസ്. സുദേവ്, ജി. അരുൺ, ജി.ആർ. ബിനുൽ, ബി.മിഥുൻ, വൈ.അഷറഫ് എന്നിവർ പതാക ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |