കൊല്ലം: ജില്ലയിലെ ജലോത്സവമായ പ്രസിഡന്റ്സ് ട്രോഫി വള്ളം കളി 21ന് അഷ്ടമുടി കായലിൽ നടക്കും. സംഘാടക സമിതി യോഗം കളക്ടറുടെ ചേംബറിൽ ചേർന്നു. വിപുലമായ ആഘോഷ പരിപാടികളോടെ ജലമേള സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മുന്നൊരുക്കങ്ങൾ വിലയിരുത്തി. സംഘാടകസമിതി ചെയർമാൻ എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ്, കളക്ടർ എൻ.ദേവിദാസ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, എ.ഡി.എം. ജി.നിർമ്മൽ കുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്.ഏണസ്റ്റ്, സബ് കളക്ടർ നിശാന്ത് സിൻഹാര, സംഘാടക സമിതി അംഗങ്ങൾ, വിവിധ ഉപസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ് കുമാർ, എം.പി.മാർ, എം.എൽ.എമാർ, മേയർ, ജില്ലയിൽ നിന്നുള്ള പൗരപ്രമുഖർ എന്നിവർ രക്ഷാധികാരികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |