കരുനാഗപ്പള്ളി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം കർഷകസംഘം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലാപ്പനയിൽ കയർ പിരി , ഓലമെടയൽ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾ കർഷക സംഘം ജില്ല സെക്രട്ടറി സി. ബാൾഡുവിൻ ഉദ്ഘാടനം ചെയ്തു. ക്ലാപ്പന പാട്ടത്തിൽ കടവ് കയർ സംഘം പ്രസിഡന്റ് അസർ അദ്ധ്യക്ഷനായി. ദീപ്തി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. മത്സരങ്ങളിൽ വിജയികളായവർക്ക് കർഷക സംഘം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി സെക്രട്ടറി ബി.സജീവൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കയർ പിരി മത്സരത്തിൽ 9 ടീമും ഓലമെടയൽ മത്സരത്തിന് 11 ടീമും പങ്കെടുത്തു. ചടങ്ങിൽ ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് മിനി, ടി.എൻ.വിജയ കൃഷ്ണൻ, പി.ടി.ഉണ്ണികൃഷ്ണൻ, ആർ.മുരളീധരൻ പിള്ള, എം.ശോഭന, രാജേന്ദ്രൻ, ഷാജി, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |