കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ ബീച്ച് കബഡിയിൽ കടൽ കടന്നുവന്നവർ കപ്പുമായി പോയി. ശ്രീലങ്കൻ ഈസ്റ്റേൺ പ്രൊവിൻസാണ് ജേതാക്കളായത്. ഫൈനലിൽ ഓൾറൗണ്ട് മികവിൽ കൊല്ലത്തെയാണ് മുട്ടുകുത്തിച്ചത് (40 - 15).
ലീഗ് ഘട്ടത്തിൽ ശ്രീലങ്കൻ പൊലീസ് താരങ്ങളുള്ള സെൻട്രൽ പ്രൊവിൻസ് ടീമിനെ തോൽപ്പിച്ച കൊല്ലത്തിന് ആർമി താരങ്ങൾ ഉൾപ്പെട്ട ഈസ്റ്റേൺ പ്രൊവിൻസിന്റെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മികച്ച റൈഡറായി കൊല്ലത്തിന്റെ ശ്രീനന്ദയും ഓൾറൗണ്ടറായി ശ്രീലങ്കയുടെ സരണിയും തിരഞ്ഞെടുക്കപ്പെട്ടു.
ജേതാക്കൾക്ക് ഒ.മാധവൻ ഫൗണ്ടേഷൻ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. മുൻമന്ത്രി ജെ.മേഴ്സികുട്ടിഅമ്മ, ഡെപ്യുട്ടി മേയർ എസ്.ജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ബി.തുളസീധരക്കുറുപ്പ്, വി.കെ.അനിരുദ്ധൻ, മുൻ ഇന്ത്യൻ കബഡി ടീം കോച്ച് ഉദയകുമാർ, സ്പോർട്സ് കമ്മിറ്റി കൺവീനർ ആർ.ബിജു, കോർപ്പറേഷൻ കൗൺസിലർ അഭിമന്യു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |