കൊല്ലം : ശ്രേഷ്ഠഭാഷ മലയാളം സാംസ്കാരിക ശാസ്ത്ര കലാസാഹിത്യ സാംസ്കാരിക വേദി നവോത്ഥാന സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും നടത്തി. ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി ചെയർമാൻ എഴുകോൺ രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. വേദി ചെയർമാൻ പോൾ രാജ് പൂയപ്പള്ളി അദ്ധ്യക്ഷനായി. കാഥികൻ വസന്തകുമാർ സാംബശിവൻ, ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്രസമിതി ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ, വേദി ജനറൽ സെക്രട്ടറിയും കവിയുമായ ഉണ്ണി പുത്തൂർ, വല്ലം ഗണേശൻ, ഇടമൺ സുജാതൻ , എസ്. അരുണഗിരി എന്നിവർ സംസാരിച്ചു. നവോത്ഥാന പ്രവർത്തകനുള്ള 2024 ലെ പുരസ്കാരം കെ. എൻ.നടരാജൻ ഉഷസിനും കാഥികനുള്ള പുരസ്കാരം പ്രൊഫ .വസന്തകുമാർ സാംബശിവനും നൽകി. വിവിധ മേഖലകളിൽ പ്രവർത്തിച്ച 35ൽ പരം പേരെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |