ചാത്തന്നൂർ: ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് ദ്വിദിന സമ്മർക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. എ.ഡി.എൻ.ഒ ബി. രാജേഷ് പതാക ഉയർത്തി. എസ്.എം.സി ചെയർമാൻ ടി.ദിജു അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രേണുക രാജേന്ദ്രൻ, സജീന നജീം, പി.ടി.എ പ്രസിഡന്റ് ജി. ബിജു, വൈസ് പ്രസിഡന്റ് എസ്. സേതുലാൽ, പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, ഹെഡ്മിസ്ട്രസ് സി.എസ്. സബീല ബീവി, പി. പ്രദീപ് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ, സിനിമാതാരം കസ്തൂർബ എന്നിവർ ക്ലാസ് നയിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ പി. മോഹനൻ സ്വാഗതവും എസ്. ബിജിലി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |