കൊല്ലം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം 25, 26 തീയതികളിൽ കൊല്ലത്ത് നടക്കും.
സംഘാടകസമിതി രൂപീകരിച്ചു. യുവകലാസാഹിതി ജില്ലാ അദ്ധ്യക്ഷൻ ടി.കെ.വിനോദൻ യോഗം ഉദ്ഘാടനം ചെയ്‌തു. ഭാരവാഹികളായി അഡ്വ. കെ.രാജു, ടി.കെ.വിനോദൻ, കെ.എൻ.കെ.നമ്പൂതിരി, കെ.സി.ഭാനു, ബി.മോഹൻദാസ് (രക്ഷാധികാരി), കെ.വിനോദ് (ചെയർമാൻ), കെ.പി.ശങ്കർകുട്ടി, ഡോ.വെള്ളിമൺ നെൽസൺ, കെ.ഓമന, കെ.വിജയൻപിള്ള, എ.ജി.രാധാകൃഷ്‌ണൻ, ആർ.സുരേന്ദ്രൻ പിള്ള, ജോസ് ഇന്നസെന്റ്, ബി.രാധാകൃഷ്ണപിള്ള (വൈസ് ചെയർമാൻ), കെ.എസ്.സുരേഷ്‌കുമാർ (ജനറൽ കൺവീനർ), എൻ.രാജേന്ദ്രൻ, എസ്.സുഭാഷ് (ജോ. കൺവീനർ) തുടങ്ങി വിവിധ സബ് കമ്മിറ്റികളും 30 പേരടങ്ങുന്ന എക്‌സി. കമ്മിറ്റിയും രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |