കൊല്ലം: ധർമ്മസന്ദേശ യാത്രയോടനുബന്ധിച്ച് നാമജപ ഘോഷയാത്രയും ബൈക്ക് റാലിയും നടത്തുന്നു. മാർഗദർശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സ്വാമി ചിദാനന്ദപുരി നയിക്കുന്ന സന്യാസിമാരുടെ യാത്ര 7ന് കാസർകോട് നിന്നാണ് ആരംഭിച്ചത്. 19ന് കൊല്ലത്ത് എത്തിച്ചേരും. സംഘാടക സമിതിയുടെയും ഭക്തജനങ്ങളുടെയും പങ്കാളിത്തത്തോടെ 16ന് വൈകിട്ട് 4ന് കൊല്ലം വടയാറ്റുകോട്ട ഉണിച്ചക്കം വീട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് നാമജപ ഘോഷയാത്ര ആരംഭിച്ച് പാർവതിമിൽ, താലൂക്ക് കച്ചേരി, കൊച്ചുകൊടുങ്ങല്ലൂർ, ഹൈസ്കൂൾ ജംഗ്‌ഷൻ വഴി ആനന്ദവല്ലീശ്വരം ക്ഷേത്രമൈതാനിയിൽ സമാപിക്കും. 17ന് വൈകിട്ട് 4ന് മുളങ്കാടകം ദേവീക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി ആനന്ദവല്ലീശ്വരം ക്ഷേത്രമൈതാനിയിൽ സമാപിക്കും. പങ്കെടുക്കുന്നവർ 4ന് എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |