കാട്ടാക്കട : പൂവച്ചൽ കൊണ്ണിയൂർ നസറുദ്ദീന്റെ മദീനാ മൻസിൽ മുൻ വാതിൽ കുത്തിപ്പൊളിച്ച് ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ രണ്ട് ബംഗാളി മോഡൽ സ്വർണവളയും
, ഒന്നര പവന്റെ ഒരു കമ്പിവള, ഒന്നര പവൻ ഒരു പച്ചിൻ മോഡൽ ബ്രേസ്‌ലെറ്റ്, ഒരു പവന്റെ ഒരു ജോഡി സ്വർണ തൂക്കു കമ്മൽ എന്നിവ കവർന്നു.നസറുദ്ദീനും കുടുംബവും മകളുടെ ചികിത്സാർത്ഥം ആശുപത്രിയിലായിരുന്നു. ഏഴാം തീയതി മുതൽ 11 വരെ ഇവരുടെ വീട്ടിൽ ആളില്ലായിരുന്നു. ഈ സമയമാണ് മോഷണം നടന്നത്.പൂവച്ചൽ വഴുതന മുകൾ സുവിൻ സുകുമാരന്റെ സുരഭി വീട്ടിൽ നിന്ന് സ്വർണ വളകളും, കമ്മലുകളും, 10 കുഞ്ഞു മോതിരങ്ങളും, ഒരു ബ്രേസ്‌ലെറ്റും, നാണയവും നോട്ടുമായി പതിനായിരത്തോളം രൂപയുംകവർന്നു.ഈ വീടിന്റെ മുൻ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ്
അകത്തു കടന്നത്.സുവിൻ കുടുംബവുമായി ഭാര്യ വീട്ടിൽ പോയി തിരിച്ചെത്തുമ്പോഴാണ് മോഷണം അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |