കൊല്ലം: ഫാർമസി അസി. പ്രൊഫസർ തസ്തികയിലേക്ക് നാലു വർഷം മുൻപ് വിജ്ഞാപനം ക്ഷണിച്ച പി.എസ്.സി പരീക്ഷ നടത്താൻ മറന്നു! ഈ റാങ്ക് ലിസ്റ്റ് ലക്ഷ്യമിട്ട് പഠനം ആരംഭിച്ചവരും അദ്ധ്യാപക ജോലി സ്വപ്നം കണ്ടവരും കടുത്ത നിരാശയിലാണ്.
കാലിക്കറ്റ്, കോട്ടയം, തിരുവനന്തപുരം സർക്കാർ ഫാർമസി കോളേജുകളിൽ ഒഴിവുള്ള അസി. പ്രൊഫസർ തസ്തികയിലേക്ക് 2017 ഡിസംബറിലാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. ഫാർമസിയിൽ എ.എസ്.സി, അല്ലെങ്കിൽ എംടെക് ബിരുദവും പിഎച്ച്ഡിയുമായിരുന്നു യോഗ്യത. മൂന്ന് ഒഴിവാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പരീക്ഷ വൈകുന്നതിന്റെ കാരണത്തെക്കുറിച്ച് പി.എസ്.സി അധികൃതർക്കും വ്യക്തമായ ഉത്തരമില്ല. 2010ൽ ഫാർമസി അസി. ലക്ചറർ തസ്തികയിലേക്ക് പരീക്ഷ നടത്തിയിരുന്നു. അന്ന് ഒരു ഒഴിവാണ് വിജ്ഞാപനത്തിൽ പറഞ്ഞിരുന്നതെങ്കിലും പിന്നീട് നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്നു 25 പേർക്ക് നിയമനം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |