കൊല്ലം: യൂനുസ് കോളേജ് ഒഫ് എൻജിനിയറിംഗ് ഐ.ഐ.ഐ.സിയുമായി പി.ജി ഡിപ്ലോമ കോഴ്സിനുള്ള ധാരണപത്രത്തിൽ ഒപ്പിട്ടു. എൻജിനിയറിംഗ് ഡിഗ്രിയോടൊപ്പം മികവുള്ള കുട്ടികൾക്ക് കെ.എ.എസ്.ഇയുടെ പി.ജി ഡിപ്ലോമ ഡിഗ്രിയും ചെയ്യാം.
പ്രോജക്ട് ഗൈഡൻസും ആധുനിക ലാബ് സൗകര്യങ്ങളും ലഭിക്കുമെന്ന് കോളേജ് വൈസ് ചെയർമാൻ നൗഷാദ് യൂനുസ് പറഞ്ഞു. ആറുമാസം നീളുന്ന പി.ജി ഡിപ്ലോമ കോഴ്സുകൾ എൻജിനിയറിംഗ് പഠനത്തിന്റെ അഞ്ചാം സെമസ്റ്റർ മുതൽ ആരംഭിക്കും. ഘട്ടം ഘട്ടമായി കോഴ്സിനോടൊപ്പം നിർമ്മാണ മേഖലയിലെ വൈദഗ്ദ്ധ്യം മനസിലാക്കി എട്ടാം സെമസ്റ്ററോടുകൂടി പി.ജി ഡിപ്ലോമ അവസാനിക്കും. നിലവിൽ ഐ.ഐ.ഐ.സിയുടെ അഡ്വാൻസ് കൺസ്ട്രക്ഷൻ മാനേജ്മെന്റ് കോഴ്സിലേക്കും എം.ഇ.പി കോഴ്സിലേക്കും വൈ.സി.ടിയിൽ നിന്ന് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ബ്രാഞ്ചിലെ കുട്ടികൾക്ക് കോഴ്സിൽ ചേരാം. വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി. ശ്രീരാജ്, പ്ലേസ്മെന്റ് ഓഫീസർ എം. മുകേഷ്, സിവിൽ എച്ച്.ഒ.ഡി ആർ. റെജി, മെക്കാനിക്കൽ എച്ച്.ഒ.ഡി എസ്.ഷാനിർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |