കൊല്ലം: ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്സുമാരുടെ പൊതുസ്ഥലം മാറ്റം വൈകുന്നതായി ആക്ഷപം. മൂന്ന് വർഷത്തിൽ കൂടുതൽ ഒരു സ്ഥലത്ത് തുടരുന്നവരെ സ്ഥലം മാറ്റണമെന്ന ഉത്തരവ് പാലിക്കാതെ ഇഷ്ടക്കാരെ തുടരാൻ അനുദിക്കുന്നതാണ് പ്രതിഷേധത്തിന് കാരണം. പൊതുസ്ഥലം മാറ്റത്തിനായി മാസങ്ങൾക്ക് മുമ്പ് ഓൺലൈനായി അപേക്ഷ സ്വീകരിച്ചിരുന്നു. അന്തർ ജില്ലാ സ്ഥലം മാറ്റം നടത്തിയതല്ലാതെ മറ്റ് മാറ്റങ്ങൾ ഉണ്ടായില്ല. സ്വന്തം വീടിനടുത്ത് തിരക്ക് കുറവായ ആശുപത്രികളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരുണ്ട്. ഇവരെ മാറ്റാതിരിക്കാൻ പൊതു സ്ഥലംമാറ്റം വൈകിപ്പിക്കുന്നതായാണ് ആക്ഷേപം.
സഥലം മാറ്റത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. ഉത്തരവ് എത്രയും വേഗം ഉണ്ടാവും.
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |