കൊല്ലം: ബി.ജെ.പി - ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തിരംഗ യാത്ര നടത്തുന്നു. കൊല്ലം പീരങ്കി മൈതാനിയിലെ മഹാത്മ അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ച്
ഒ.ബി.സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രകാശ് പാപ്പാടിക്ക് ദേശീയ പതാക കൈമാറും.
തുടർന്ന് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന തിരംഗയാത്ര നഗരം ചുറ്റി ചിന്നക്കട ബസ്ബേയിൽ സമാപിക്കും. സമാപന സമ്മേളനം ബി.ജെ.പി ജില്ലാസെക്രട്ടറിയും മോർച്ച പ്രഭാരിയുമായ അഡ്വ.മന്ദിരം ശ്രീനാഥ് സംസാരിക്കും.
സുധാകരൻ പരുത്തിയറ, പി.ബിനി, വി.ഐ.വസന്തൻ, ശ്രീന ഉദയൻ, ഡി.രമേശൻ, ജോമോൻ, മനു വിപിനൻ, പൂക്കാട്ടിൽ ബിജു, ബിനോദ് മണികണ്ഠൻ, ജലജൻ എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |