കൊല്ലം: ഭാരത് ജോഡോ യാത്രയുടെ പ്രചാരണം നവമാദ്ധ്യമങ്ങളിൽ ശക്തമാക്കാൻ ജില്ലാതല മീഡിയ സബ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ തുടർച്ചയായി പ്രചാരണം കൂടുതൽ സജീവമാക്കാൻ ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളിൽ കോ ഓർഡിനേറ്റർമാരെ നിയമിച്ചു. യാത്ര ജില്ലയിൽ പ്രവേശിക്കുന്നത് മുതൽ വെബ് കാസ്റ്റിംഗ് ഉണ്ടാകും. മീഡിയ കമ്മിറ്റി ചെയർമാൻ കോയിവിള രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി കൺവീനർ എൻ. ഉണ്ണിക്കൃഷ്ണൻ, അംഗങ്ങളായ സാം വർഗീസ്, ആർ.എസ്. കണ്ണൻ, അജിത്ത് പ്രസാദ്, അനൂപ്.എസ്.രാജ്, വിശാന്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |