മലയിൻകീഴ്: വിവാഹദിവസം മോഷണം പോയ 14 പവന്റെ സ്വർണം വീടിന്റെ ഗേറ്റിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉത്രാടത്തിന് വിവാഹിതരായ മാറനല്ലൂർ പുന്നാവൂർ കർമ്മല മാത സ്കൂളിന് സമീപം കൈതയിൽ വീട്ടിൽ ഗിനിലിന്റെ ഭാര്യ ഹന്നയുടെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. അന്ന് രാത്രി 7നും 9.30 നുമിടയ്ക്കാണ് ആഭരണം മോഷ്ടിച്ചതെന്നാണ് നിഗമനം. ഈ സമയം വീടിന് സമീപത്തെ ഹാളിൽ വിവാഹ സൽക്കാരം നടക്കുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലെ ബെഡ്റൂമിലുള്ള കബോർഡിൽ സൂക്ഷിച്ചിരുന്ന 9 വളകൾ, നെക്ലേസ്, മോതിരങ്ങൾ എന്നിവയാണ് നഷ്ടമായത്. മോഷണം നടന്ന അടുത്ത ദിവസംതന്നെ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിനിടെ ഇന്നലെ രാവിലെ 6ഓടെ ഗിനിലിന്റെ പിതാവ് പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റിന് സമീപം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ആഭരണങ്ങൾ കണ്ടെത്തിയത്. ഉടനെ പൊലീസിൽ വിവരമറിയിക്കുകയും പരിശോധനയിൽ 9 വളകളിൽ ഒരെണ്ണം കുറവുള്ളതായി കണ്ടെത്തുകയും ചെയ്തു. ഇതിനിടെ പൊലീസ് നിരവധി പേരെ ചോദ്യം ചെയ്യുകയും സമീപത്ത സിസി.ടിവി കാമറകൾ പരിശോധിക്കുകയും ചെയ്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |