പരവൂർ: റോഡരികിൽ പരസ്യമായി മൂത്രമൊഴിച്ചത് ചോദ്യംചെയ്ത യുവാവിനെ നാലംഗസംഘം മർദ്ദിച്ചു. കോട്ടുവൻകോണം സ്വദേശി ബിജുകുമാറിനാണ് (30) പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 4 ഓടെ തെക്കുംഭാഗം ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം.
കാറിൽ വന്ന സംഘം റോഡരികിൽ മൂത്രമൊഴിക്കുകയായിരുന്നു. ഈ സമയം സ്കൂൾ വിദ്യാർത്ഥിനികൾ അതുവഴി വരുന്നുണ്ടായിരുന്നു. ചോദ്യംചെയ്ത ബിജുകുമാറിന്റെ മൊബൈൽ ഫോണും സ്വർണമാലയുടെ കുറച്ചുഭാഗവും ലോക്കറ്റും കവർന്നെന്നാണ് പരാതി. ഫോൺ പിന്നീട് ഒരുകിലോമീറ്റർ അകലെ നിന്ന് കണ്ടെടുത്തു. കല്ലുകൊണ്ടുള്ള ഇടിയിൽ താടിയെല്ലിന് പരിക്കേറ്റ ബിജുകുമാർ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരവൂർ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |