കൊല്ലം: ലോക കപ്പ് ഫുട്ബാളിനോട് അനുബന്ധിച്ച് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ സ്പോർട്സ് കൗൺസിലും കായിക സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന 'വൺ മില്യൺ ഗോൾ' പദ്ധതിയുടെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. 11 മുതൽ 21 വരെ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 'വൺ മില്യൺ ഗോൾ' സംഘടിപ്പിക്കും. സംസ്ഥാന സർക്കാറിന്റെ അഞ്ചുലക്ഷം ഫുട്ബാൾ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 73 സെന്ററുകളിൽ 8നും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പരിശീലനം നൽകും. ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് അദ്ധ്യക്ഷനായി. സെക്രട്ടറി രാജേന്ദ്രൻ നായർ, വൺ മില്യൺ ഗോൾ അംബാസിഡർ മുൻ അന്താരാഷ്ട്ര ഫുട്ബാൾ താരം അജയകുമാർ, കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ ജെ.ഷാജു, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ജെ.ഷാഹിദ, സെക്രട്ടറി സി.ഉണ്ണിക്കൃഷ്ണൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. കെ.രാമഭദ്രൻ, സ്പോർട്സ് ഓഫീസർ ബിജിലാൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |