തൊടിയൂർ: പി.എഫ് പെൻഷൻ ദിനമായ ഇന്ന് പി.എഫ് പെൻഷണേഴ്സ് അസോസിയേഷൻ അഖിലേന്ത്യ തലത്തിൽ നടത്തുന്ന റെയിൽവേ സ്റ്റേഷൻ ധർണയുടെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9ന് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം ധർണ നടത്തും. സി.അർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കോട്ടയിൽരാജു,
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം,
ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ എന്നിവർ അഭിവാദ്യമർപ്പിക്കും.
പി.എഫ് പെൻഷൻ 9000 രൂപയായി വർദ്ധിപ്പിക്കുക, മുതിർന്ന പൗരന്മാർക്ക് റെയിൽവേ യാത്രാ സൗജന്യം പുന:സ്ഥാപിക്കുക, ഡി.എ അനുവദിക്കുക, ഉയർന്ന ശമ്പളത്തിനാനുപാതികമായി പെൻഷൻ ലഭിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |