കൊല്ലം: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനവും കുടുംബ സംഗമവും 'രുചി സംഗമം' നാളെ ബീച്ച് റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. രാവിലെ 11ന് ജില്ലാ സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റും വൈകിട്ട് 5ന് പൊതുസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണിയും ഉദ്ഘാടനം ചെയ്യും. അസോ. ജില്ലാ പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ലാ കളക്ടർ നിർവഹിക്കും. ഉച്ചയ്ക്ക് 12ന് ഹോട്ടൽ വ്യവസായവും പ്രതിസന്ധികളും എന്ന വിഷയത്തിൽ ദേശീയ പരിശീലകൻ ജെ.എസ്.എയ്സ്വിൻ അഗസ്റ്റിൻ മോട്ടിവേഷൻ ക്ലാസ് നടത്തും. ഫുഡ് സേഫ്ടി അസി. കമ്മിഷണർ എസ്.അജി ഉദ്ഘാടനം ചെയ്യും. പോതുസമ്മേളനത്തിന് ശേഷം വിവിധ കലാപരിപാടികളും നടക്കുമെന്ന് സംസ്ഥാന സെക്രട്ടറിയും ജില്ലാ രക്ഷാധികാരിയുമായ ടി.എസ്.ബാഹുലേയൻ, ജില്ലാ പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, സെക്രട്ടറി ഇ.ഷാജഹാൻ, ജോ. സെക്രട്ടറി അനൂപ് ആർ.നായർ, ജന. കൺവീനർ രാജീവ് ദേവലോകം, കൺവീനർ എ.കെ.യാസിർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |