കൊല്ലം: കൊല്ലം സിറ്റി കെ-9 സ്ക്വാഡിലെ പൊലീസ് നായ റീന (അമ്മു, 8) മരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ച് ജില്ലാ വെറ്ററിനറി ആശുപ്രതിയിൽ ഇന്നലെ രാത്രിയാണ് മരണം. മൃതദേഹം വെറ്ററിനറി ആശുപത്രി മോർച്ചറിയിൽ.
ട്രാക്കർ ഇനത്തിൽപെട്ട റീന 2014 ജനുവരി 26നാണ് ജനിച്ചത്. 2014 ഡിസംബറിൽ കെ - 9 സ്ക്വാഡിലെത്തിയ റീന കേരള പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കി 2015 പകുതിയോടെ സേവനം ആരംഭിച്ചു. ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ തുമ്പുണ്ടാക്കാൻ റീനയ്ക്ക് സാധിച്ചിട്ടുണ്ട്. ലാബ്രഡോർ ഇനത്തിൽ പെട്ട റീന പൊതുവേ ശാന്തയാണ്. ജോലിയിലും വീഴ്ച വരുത്തിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഔദ്യോഗിക പേര് റീനയെന്നാണെങ്കിലും ഉദ്യോഗസ്ഥർ ഇവളെ 'അമ്മു' എന്നാണു വിളിച്ചിരുന്നത്. 'കെ-9 261' എന്നാണ് റീനയുടെ നമ്പർ. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10ന് സിറ്റി സ്ക്വാഡ് ഹെഡ് ഓഫീസിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |