കൊല്ലം: യൂത്ത്/യുവ ക്ലബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടനും നാടൻപാട്ട് കലാകാരനുമായ കലാഭവൻ മണിയുടെ സ്മരണാർത്ഥം സംസ്ഥാന യുവജനക്ഷേമ ബോർഡ് 'മണിനാദം' നാടൻ പാട്ട് മത്സരം സംഘടിപ്പിക്കുന്നു.
ജില്ലാതല മത്സരത്തിൽ വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം സമ്മാനം ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ചാലക്കുടിയിൽ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതലത്തിൽ വിജയിക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 1,00,000, 75000, 50000 രൂപ വീതം സമ്മാനം ലഭിക്കും. പരമാവധി ടീം അംഗങ്ങളുടെ എണ്ണം 10. പ്രായപരിധി 18നും 40 നും മദ്ധ്യേ. അപേക്ഷകൾ ഫെബ്രുവരി 15നകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ പഞ്ചായത്ത് ഓഫീസ്, തേവള്ളി, കൊല്ലം വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0474 278440, 7510958609.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |