SignIn
Kerala Kaumudi Online
Saturday, 27 April 2024 7.17 AM IST

പൊടിപൊടിച്ച് ഉത്സവ സീസൺ: കരിവീരൻമാർക്കിത് 'ലക്ഷക്കൊയ്‌ത്ത്"

elephant

കോട്ടയം: ഉത്സവസീസണിന്റെ ആവേശത്തിനൊപ്പം തലയെടുക്കുകയാണ് ഗജവീരൻമാരുടെ ഏക്കത്തുക. നാട്ടാനകളിൽ സൂപ്പർ സ്റ്റാറുകളായവയ്‌ക്ക് ഒരു ദിവസത്തെ ഉത്സവ എഴുന്നള്ളിപ്പ് വാടക (ഏക്കം) ലക്ഷത്തിന് മുകളിലാണ്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, തൃക്കടവൂർ ശിവരാജൻ, പുതുപ്പള്ളി കേശവൻ, ചിറക്കൽ കാളിദാസൻ തുടങ്ങിയവയാണ് ആനകളിലെ സൂപ്പർ സ്റ്റാറുകൾ.

ഒരു ദിവസത്തെ എഴുന്നള്ളിപ്പിന് 6.75 ലക്ഷം രൂപ വാടകയോടെ തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രൻ സമീപകാല റെക്കാഡുമിട്ടു. ഗുരുവായൂർ ദേവസ്വം ആനകൾക്കെല്ലാം ലക്ഷത്തിന് മുകളിലാണ് വാടക. ആനകളെ പാട്ടത്തിന് നൽകുന്നവരാണ് കൂടുതൽ ഉടമകളും. തീറ്റയും പാപ്പാന്റെ ചെലവുമെല്ലാം ഉത്സവപരിപാടി ബുക്ക് ചെയ്യുന്ന ഏജന്റ് വഹിക്കും. വലിയ തുക കിട്ടുന്നതിനാൽ ഉടമകൾക്ക് പാട്ടത്തിനോടാണ് താത്പര്യം.

എഴുന്നള്ളിപ്പിനെത്തിക്കുന്ന ആനകൾക്ക് ശരിയായ വിശ്രമവും ഭക്ഷണവും നിഷേധിക്കുന്ന സാഹചര്യമായിരുന്നു മുമ്പ്. ഇതേത്തുടർന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ ഡോക്ടർമാരും പരിശോധിച്ച് മദപ്പാട് ലക്ഷണമില്ലെന്ന് ഉറപ്പാക്കിയാലേ ആനകൾക്ക് ഇപ്പോൾ എഴുന്നള്ളത്തിന് അനുമതി നൽകൂ. ആനകളെ വാഹനത്തിൽ കൊണ്ടു വരണം. എഴുന്നള്ളത്ത് സമയം ചൂടിൽ നിന്ന് രക്ഷ നേടാൻ ചാക്ക് നനച്ചിട്ടാകാണം ആനകളെ നിറുത്തേണ്ടത്. ആവശ്യത്തിന് ഭക്ഷണവും എത്തിക്കണം.

കൊവിഡിൽ ഉത്സവങ്ങൾ മുടങ്ങിയതിനെ തുടർന്ന് ആനകളെ ഒരിടത്ത് തന്നെ തളച്ചിട്ടിരുന്നു. ഇതു കാരണം മതിയായ വ്യായാമമില്ലാതെ രോഗബാധിതരായി കേരളത്തിൽ നൂറോളം ആനകൾ ചരിഞ്ഞെന്നാണ് അനൗദ്യോഗിക കണക്ക്.

 പൂരങ്ങൾ കൂടി, ഡിമാന്റും

പ്രമുഖ ക്ഷേത്രങ്ങൾ പകൽ പൂരം തുടങ്ങിയതോടെയാണ് ആനകൾക്കും ഡിമാൻഡേറിയത്. തൃശൂർ, ഉത്രാളിക്കാവ് പൂരം മോഡലിൽ 20 മുതൽ 30 ആനകളെ നിരത്തിയുള്ള എഴുന്നള്ളത്തുകൾക്ക് സ്‌പോൺസർമാർ എത്തിയതോടെയാണ് പ്രധാന ഉത്സവ ഇനമായി കമ്മിറ്റിക്കാർ പൂരങ്ങളെ മാറ്റിയത്. 22 ആനകൾ അണിനിരക്കുന്ന തിരുനക്കരയടക്കം ചെറുതും വലുതുമായ ക്ഷേത്രങ്ങളിലെല്ലാം കൂടുതൽ ആനകളെ പങ്കെടുപ്പിച്ച് പൂരം നടത്തുന്ന മത്സരമാണിപ്പോൾ.

കേരളത്തിൽ നാട്ടാനകൾ 430

വനം വകുപ്പിന്റെ കണക്കിൽ കേരളത്തിലെ നാട്ടാന- 430

 എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്നവ: 100- 150

 ലക്ഷങ്ങൾ ഏക്കം ലഭിക്കുന്നത് ഒരു ഡസന് മുകളിൽ

 ഒരു വർഷത്തെ ആകെ ഏഴുന്നള്ളിപ്പ്- 25,000ന് മുകളിൽ

ഗുരുവായൂർ ദേവസ്വം ആനകളുടെ വാടക- 1 ലക്ഷത്തിന് മുകളിൽ

'കാട്ടാനകളെ മെരുക്കി നാട്ടാനകളാക്കുന്നത് ഗുണകരമാണ്. നാട്ടാനകളുടെ എണ്ണം കൂടുന്നതോടെ വിലപേശലുകൾ കുറയും".

- ഡോ. പി.ബി. ഗിരിദാസ്,

അനിമൽ വെൽഫെയർബോർഡ് അംഗം പ്രശസ്ത ആനചികിത്സാ വിദഗ്ദ്ധൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.