കോട്ടയം . കെട്ടിടത്തിന്റെ ബലക്ഷയത്തെ തുടർന്ന് പ്രവർത്തനം നിറുത്തിവച്ച കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്സഭയിൽ തോമസ് ചാഴികാടൻ എം പിയെ അറിയിച്ചു. കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ പുന:രാരംഭിക്കണമെന്ന് എംപി പാർലമെന്റിൽ ആവശ്യപ്പെടുകയും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് നിവേദനം നൽകുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |