കോട്ടയം: നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ 2500 യാക്കി വർദ്ധിപ്പിക്കുകയും തൊഴിലാളികൾക്ക് നൽകിവരുന്ന ചികിത്സാസഹായം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും പരിഷ്ക്കരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കേരള ആർട്ടിസാൻസ് ഓർഗാനൈസേഷൻ സംസ്ഥാന പ്രവർത്തകസമതി യോഗം. സംസ്ഥാന പ്രസിഡന്റ് പികെ ആനന്ദകുട്ടൻ ഉദ്ഘാടനം ചെയ്യ്തു. വൈസ് പ്രസിഡന്റ് ഗംഗാധരൻ കൊല്ലിൽ അദ്ധ്യക്ഷത വഹിച്ചു. ജെ ഗീത, എ.വിൻസെന്റ്, ടി എസ് മുരളിധരൻ, പി.റ്റി ഉണ്ണികൃഷ്ണൻ, സി.ഐ സക്കറിയ,പല്ലന ഉദയകുമാർ,പ്രസാദ് ചേർത്തല,സജിത പ്രസാദ്, സോഹൻ എം.സാജൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |